ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 03:25 PM  |  

Last Updated: 13th November 2021 03:25 PM  |   A+A-   |  

school students

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9-ാം ക്ലാസുകളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 

നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ചിരുന്നു. 8,9 ക്ലാസുകളുടെ പ്രവര്‍ത്തനം പതിനഞ്ച് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടാം ക്ലാസിന് നവംബര്‍ എട്ടുമുതല്‍ അനുമതി നല്‍കിയിരുന്നു.