ജലനിരപ്പ് 140 അടിയിൽ; മുല്ലപ്പെരിയാർ 24 മണിക്കൂറിനുള്ളില്‍ തുറന്നേക്കും; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 10:27 AM  |  

Last Updated: 14th November 2021 10:27 AM  |   A+A-   |  

Water level in Mullaperiyar rises

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് വർധിച്ചു. ജലനിരപ്പ് 140 അടിയിലെത്തി. 24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. 

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് ശക്തമാണ്. നാലായിരം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. റൂള്‍ കര്‍വ് പരിധി 141 അടിയാണ്. 

ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

ജലനിരപ്പ് ഉയരുന്നതിന്റെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതില്‍ തീരുമാനം ഇന്നുണ്ടാകും. ശനിയാഴ്ച വൈകുന്നേരത്തോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിന്‍വലിച്ചു. 

നിലവില്‍ 2396.68 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2399.03 അടിയില്‍ ജലനിരപ്പ് എത്തുമ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കിലായിരിക്കും ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുക. ശനിയാഴ്ച ഇടുക്കി ജില്ലയില്‍ മഴ കുറവായിരുന്നു.