മാപ്പിളപ്പാട്ട് കലാകാരൻ പീർ മു​ഹമ്മദ് അന്തരിച്ചു

കണ്ണൂർ മഴപ്പിലങ്ങാട്ടെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെയാണ് മരണം
പീർ മുഹമ്മദ്‌
പീർ മുഹമ്മദ്‌

കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ്‌ അന്തരിച്ചു. 75 വയസ്സായിരുന്നു. കണ്ണൂർ മുഴപ്പിലങ്ങാട്ടെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെയാണ് മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് അന്ത്യം.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് പീർ മു​ഹമ്മദ്. തെങ്കാശിയില്‍ ജനിച്ച് പിന്നീട് അച്ഛനൊപ്പം തലശ്ശേരിയിലെത്തിയ പീർ നാലാം വയസ്സ് മുതൽ പാട്ട് പാടി തുടങ്ങി. ഏഴാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യ ​പാട്ട് റെക്കോർഡ് ചെയ്തു. വിദേശത്തടക്കം മാപ്പിളപ്പാട്ട് ഗാനമേളകള്‍ നടത്തിയിട്ടുള്ള പൂർ മുഹമ്മദ് കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ ചക്രവർത്തി പുരസ്ക്കാര ജേതാവാണ്.

ഒട്ടകങ്ങള്‍ വരി വരി, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങി നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com