വി എസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മുറിയിലേക്ക് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 10:21 AM  |  

Last Updated: 16th November 2021 10:21 AM  |   A+A-   |  

achuthanandan-main

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഐസിയുവില്‍ ചികില്‍സയിലായിരുന്ന വിഎസിനെ ഇന്നലെ മുറിയിലേക്ക് മാറ്റി. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഈ മാസം ആദ്യമായാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാർധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടർന്ന് രണ്ട് വർഷമായി വിശ്രമത്തിലാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയിൽ അത് ഒഴിഞ്ഞിരുന്നു. എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സം​ഗി​ച്ച​താ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം. ഇക്കഴിഞ്ഞ ഒക്ടോബർ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാൾ ആഘോഷിച്ചത്.