സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സൗജന്യമായി നല്‍കും: മന്ത്രി എംവി ഗോവിന്ദന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 04:56 PM  |  

Last Updated: 19th November 2021 04:56 PM  |   A+A-   |  

kalur_stadium

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം

 

തിരുവനന്തപുരം: കേരള ഫുട്ബോള്‍ അസോസിയേഷന്‍ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ ഇന്റോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

2021 നവമ്പര്‍ 28ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്ബോള്‍ മത്സരത്തിനായി കേരള ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വാടക ഒഴിവാക്കി നല്‍കാനുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം 14ഇന സൗകര്യങ്ങള്‍ നല്‍കുന്നതിന് വിശാല കൊച്ചി വികസന അതോറിറ്റി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.