മാറാട് കൂട്ടക്കൊല കേസ്: രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി; ശിക്ഷാവിധി ചൊവ്വാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 12:04 PM  |  

Last Updated: 19th November 2021 12:04 PM  |   A+A-   |  

Speedy court

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: 2003 ലെ മാറാട് കൂട്ടക്കൊലക്കേസില്‍ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി കണ്ടെത്തി. 95-ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കോയമോന്‍ എന്ന ഹൈദ്രോസ് കുട്ടി, 148-ാം പ്രതി മാറാട് കല്ലുവച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. 

അതുവരെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. നിസാമുദ്ദീനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മുഹമ്മദ് കോയക്കെതിരെ സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും മതവൈരം വളര്‍ത്തല്‍ എന്നതിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. 

ഇതില്‍ ഒളിവിലായിരുന്ന ഇരുവരെയും 2010 ലും 2011ലുമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രത്യേക കേസായി എടുത്ത് ഇവരുടെ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. കേസില്‍ 148 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളില്‍ 63 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.