സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ചു; സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2021 07:39 AM  |  

Last Updated: 20th November 2021 08:39 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച് സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജു ആണ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ചെങ്ങമനാട്  പൊലീസ് പറഞ്ഞു. 

ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിൽ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്. വിദ്യാ‍ർത്ഥി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.