മുല്ലപ്പെരിയാര്‍; സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്, മനുഷ്യ ചങ്ങല തീര്‍ക്കും

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍


തൊടുപുഴ: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്. രാവിലെ 11 മണിക്ക് മനുഷ്യച്ചങ്ങല തീർക്കും. വണ്ടിപ്പെരിയാർ മുതൽ വാളാട് വരെ നാല് കിലോമീറ്റർ നീളത്തിലാണ് മനുഷ്യച്ചങ്ങല.

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം, പുതിയ ഡാമിന് വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിയാണ് സമരം. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി സമരം ഉദ്ഘാടനം ചെയ്യും.

മുല്ലപ്പെരിയാർ നാളെ സുപ്രിംകോടതിയില്‍

മുല്ലപ്പെരിയാർ കേസ് നാളെ സുപ്രിംകോടതി പരിഗണിക്കും. കേരളത്തിന്റെ ആവശ്യത്തെ തുടർന്നാണ് നേരത്തെ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. തമിഴ്‌നാടിന്റെ മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനത്തിലേക്കെത്താൻ സമയം വേണമെന്ന വാദമാണ് കേരളം ഉയർത്തിയത്. 

തമിഴ്നാട് തയാറാക്കിയ റൂൾ കർവ് പുനപരിശോധിക്കണമെന്ന് കേരളം നാളെ ആവശ്യപ്പെടുമെന്നാണ് സൂചന. നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ടാണ് നേരത്തെ സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com