പുലർച്ചെ നാലുമണിക്ക് പുറത്തേക്കിറങ്ങി, പിന്നെ മടങ്ങിവന്നില്ല; യുവാവ് ഭാര്യവീടിന്റെ മുറ്റത്ത് മരിച്ചനിലയിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 07:09 AM  |  

Last Updated: 22nd November 2021 07:09 AM  |   A+A-   |  

found_dead

അഷ്കർ മുഹമ്മദ്

 

ആലപ്പുഴ: ഭാര്യവീടിന്റെ മുറ്റത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി അഷ്കർ മുഹമ്മദിനെയാണു (23) ഭാര്യയായ മഞ്ജുവിന്റെ വീടിന്റെ മുറ്റത്തു മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിൽ കഴുത്തിന്റെ ഭാ​ഗത്ത് ചില പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

രാവിലെ നാലുമണിക്ക് വീടിനു പുറത്തേക്ക് ഇറങ്ങിയ അഷ്കർ പിന്നെ മടങ്ങിവന്നില്ല. സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് ആറരയോടെ യുവാവിനെ മരിച്ചനിലയിൽ കണ്ടത്. ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. 

മൂന്നുമാസം മുൻപാണ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട മഞ്ജുവിനെ അഷ്കർ വിവാഹം ചെയ്തത്. വിദേശത്തായിരുന്ന അഷ്കർ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും വിവാഹ. മഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. ഒന്നര മാസത്തോളം കൊച്ചിയിൽ താമസിച്ച ഇവർ പിന്നീട് മഞ്ജുവിന്റെ വീട്ടിലേക്കു താമസം മാറി. മഞ്ജുവും അമ്മ വിജയമ്മയും മാത്രമാണു വീട്ടിലുള്ളത്.