കാത്തിരിപ്പിന് വിരാമം; അഞ്ചുകോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 04:43 PM  |  

Last Updated: 23rd November 2021 04:43 PM  |   A+A-   |  

lottery results

പ്രതീകാത്മക ചിത്രം

 

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് പൂജാ ബമ്പര്‍ നറുക്കെടുപ്പിലെ വിജയിയെ കണ്ടെത്തി. അഞ്ച് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് ലോട്ടറി ഏജന്റിന് തന്നെയാണ്. കൂത്താട്ടുകുളം കിഴകൊമ്പിലെ ഏജന്റായ ജേക്കബ് കുര്യനെ തേടിയാണ് ഭാഗ്യമെത്തിയത്. ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കാനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പിച്ചു.

സിയാന്റെസ് ലക്കി സെന്റര്‍ ഉടമ മെര്‍ളിന്‍ ഫ്രാന്‍സിസില്‍ നിന്നാണ് ജേക്കബ് കുര്യന്‍ വില്‍പ്പനക്കായി ടിക്കറ്റ് വാങ്ങിയത്. RA 591801 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേര്‍ക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.