മൊഫിയയുടെ മരണം; പരാതി നല്‍കാനെത്തിയ 17 സഹപാഠികള്‍ പൊലീസ് കസ്റ്റഡിയില്‍

പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മോഫിയ പര്‍വീണ്‍
മോഫിയ പര്‍വീണ്‍


കൊച്ചി: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച മൊഫിയ പര്‍വീണിന്റെ സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 17 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥികളെ എടത്തല സ്‌റ്റേഷനിലേക്ക് മാറ്റി.

മൊഫിയയുടെ ആത്മഹത്യയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ ഇന്ന് എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഓഫീസിന് ഏതാനും മീറ്റര്‍ അകലെവെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ എസ്.പി ഓഫീസില്‍ നേരിട്ടെത്തി മൊഫിയ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി.

ഇതിന് ശേഷം അവര്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം ഇവരെ എ.ആര്‍.ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്‌റ്റേഷനിലേക്ക് മാറ്റി.യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പൊലീസ് പെരുമാറിയതെന്നും അവര്‍ ആരോപിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com