മാലിന്യ കുമ്പാരത്തില്‍ വിവാഹ മോതിരവും രേഖകളും, രണ്ട് വര്‍ഷം മുന്‍പ് നഷ്ടമായത്; തിരികെ ഏല്‍പ്പിച്ച് ഹരിത കര്‍മ സേന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 08:38 AM  |  

Last Updated: 25th November 2021 08:38 AM  |   A+A-   |  

Garbage dump

പ്രതീകാത്മക ചിത്രം


കോഴിക്കോട്: മാലിന്യ കൂമ്പാരത്തിൽ നിന്ന് കിട്ടിയ വിവാഹ മോതിരവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ഹരിത കർമ സേനാം​ഗങ്ങൾ.  കോഴിക്കോട് മുക്കത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് സ്വർണവും വിലപ്പെട്ട രേഖകളും ലഭിച്ചത്. ഹരിത കർമ സേന

തിരുവമ്പാടി സ്വദേശി രേഖയുടേതാണ് മോതിരവും രേഖകളും എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയവ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് രേഖ. രണ്ട് മാസം മുൻപ് ഒരു ബസ് യാത്രക്കിടെയിലാണ് പഴ്‌സ് രേഖയ്ക്ക് നഷ്ടമായത്. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

6 ഗ്രാം വരുന്ന സ്വർണ മോതിരത്തിനൊപ്പം വെള്ളി ആഭരണങ്ങളും ഉണ്ടായിരുന്നു. മുക്കം നഗരസഭയിലെ മാലിന്യങ്ങൾ തരംതിരിക്കുന്നതിന് ഇടയിലാണ് ഒരു സ്വർണ തിളക്കം സേനാം​ഗമായ ലിജിനയുടെ കണ്ണിൽപെട്ടത്. ആധാർകാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയും ഒപ്പം ഉണ്ടായിരുന്നു. തിരിച്ചറിയൽ കാർഡിലൂടെ തിരുവമ്പാടി സ്വദേശി രേഖയുടെതാണിതെല്ലാമെന്ന് മനസിലായി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖ സാധനങ്ങൾ കൈപ്പറ്റി.