സ്‌കൂള്‍ സമയം വൈകീട്ട് വരെ ആക്കാന്‍ ശുപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക്

ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ധാരണ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ധാരണ. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കണമെന്ന നിര്‍ദേശം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 

നിലവില്‍ പലബാച്ചുകളായി തിരിച്ച് മൂന്ന് ദിവസമാണ് ക്ലാസ് നടക്കുന്നത്. അത് അതേ പോലെ തുടരും. എന്നാല്‍ ക്ലാസുകള്‍ വൈകീട്ട് വരെയാക്കിയാല്‍ മാത്രമെ പരീക്ഷയ്ക്ക് മുന്‍പായി സിലബസുക്ള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് ആലോചന.

നിലവില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ കോവിഡ് 19 മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നപ്പോള്‍ ഉച്ചവരെ മാത്രമാണ് അധ്യയനം നടക്കുന്നത്. കുട്ടികള്‍ തമ്മില്‍ ഇടപഴകുന്നത് കുറയ്ക്കാനും രോഗവ്യാപന സാധ്യത ചുരുക്കാനുമായി നിരവധി കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകള്‍ നീട്ടുന്ന കാര്യം തീരുമാനിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com