മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി; അഞ്ചുഷട്ടറുകള്‍ കൂടി തുറന്നു; 2523.69 ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കുന്നു

മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം


കുമളി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് സ്പില്‍വേയിലെ അഞ്ചു ഷട്ടറുകള്‍  കൂടി തുറന്നു. നിലവില്‍ തുറന്ന ഒരു ഷട്ടറിന് പുറമേയാണിത്. ആറു ഷട്ടറുകള്‍ 30 മീറ്റര്‍ വീതം ഉയര്‍ത്തി 2523.69 ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് തമിഴ്‌നാട് അറിയിച്ചു. 

ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം കൂടുതല്‍ ജലം തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 

ഇടുക്കിയിലും ജലനിരപ്പ് ഉയർന്നേക്കും

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി രാത്രി വെള്ളം തുറന്നു വിട്ടതില്‍ പെരിയാര്‍ തീരനിവാസികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. മുല്ലപ്പെരിയാര്‍ ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിടുന്നതോടെ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരാനിടയുണ്ട്. നിലവില്‍ 2400.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ബ്ലൂ അലര്‍ട്ടാണ്. 2401 അടിയാണ് ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കേണ്ട പരിധി. പരമാവധി സംഭരണ ശേഷി 2403 അടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com