15 മിനിറ്റ് അധികസമയം; പി എസ് സി പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ
By സമകാലിക മലയാളം ഡെസ്ക് | Published: 30th November 2021 09:19 AM |
Last Updated: 30th November 2021 09:19 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന പി എസ് സി പരീക്ഷകൾക്ക് 15 മിനിറ്റ് അധികം അനുവദിക്കും. പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒഎംആർ/ഓൺലൈൻ പരീക്ഷകളും 90 മിനിറ്റാക്കാനാണ് പി എസ് സി തീരുമാനം. പ്രാഥമിക പരീക്ഷകൾക്ക് നിലവിലെ 75 മിനിറ്റ് തുടരും.
ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ചാണ് പരീക്ഷ എഴുതാനുള്ള സമയത്തിലും മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. നേരിട്ടുള്ള ചോദ്യങ്ങൾക്ക് പകരം പ്രസ്താവനകൾ നൽകി അവ വിലയിരുത്തി ഉത്തരം കണ്ടെത്തുന്ന രീതിയിലേക്കാണ് ചോദ്യശൈലി മാറ്റിയത്. ഇത് പരീക്ഷയുടെ നിലവാരം മെച്ചപ്പെടുത്താൻ ഗുണകരമാണെന്നാണ് വിലയിരുത്തൽ. അതേസമയം ചോദ്യം വായിച്ച് മനസ്സിലാക്കാൻ തന്നെ സമയം തികയിലിലെന്ന പരാതി ഉയർന്ന പശ്ചാതലത്തിലാണ് പരീക്ഷാസമയം കൂട്ടാൻ തീരുമാനിച്ചത്.