ധീരജവാന് പ്രണാമം അര്‍പ്പിച്ച് കേരളം ; വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടില്‍; സംസ്‌കാരം ഉച്ചയ്ക്ക്

സംസ്ഥാന സര്‍ക്കാരിനായി മന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു
വൈശാഖിന്റെ മൃതദേഹത്തില്‍ മന്ത്രി ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു / ഫെയ്‌സ്ബുക്ക്‌
വൈശാഖിന്റെ മൃതദേഹത്തില്‍ മന്ത്രി ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു / ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം : ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് കൊണ്ടുപോകും. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

വൈശാഖിന്റെ മൃതദേഹം ഡല്‍ഹിയില്‍നിന്ന് ഇന്നലെ രാത്രി 9.30 ഓടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനായി മന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ കലക്ടര്‍, സേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

തുടര്‍ന്ന് പാങ്ങോട് സൈനിക ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്‍പാലയത്തില്‍ വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com