​ഇത് അപൂർവ്വം; മൂ​ന്നു​ദി​വ​സം പെയ്തത് 358 ശ​ത​മാ​നം അ​ധി​ക​മ​ഴ; 28ന്​ ​പ​ക​രം 128 മി​ല്ലീ​മീ​റ്റ​ർ മ​ഴ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 07:44 AM  |  

Last Updated: 19th October 2021 07:44 AM  |   A+A-   |  

kerala_rain

എക്സ്പ്രസ് ഫോട്ടോ

 

കൊച്ചി: ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച മു​ത​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച​ത്​ 358 ശ​ത​മാ​നം അ​ധി​ക​മ​ഴ. 28.1ന്​ ​പ​ക​രം 128.6 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് മൂ​ന്നു​ദി​വ​സം കൊ​ണ്ട്​ സം​സ്ഥാ​ന​ത്ത്​ ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്​​ച ഒരു ദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച​ത്​ 769 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ്. ശനി രാ​വി​ലെ 8.30 മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 8.30 വ​രെ 24 മ​ണി​ക്കൂ​റി​ൽ 9.3ന്​ ​പ​ക​രം 80.8 മി.​മീ മ​ഴ ല​ഭി​ച്ചു.

ഒക്ടോബറിലെ മഴക്കണക്ക്

സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന​ത്തി​ൽ തു​ട​ങ്ങി ഒ​ക്​​ടോ​ബ​ർ ആ​ദ്യ​പാ​തി​യി​ൽ മു​റു​കി​യ സ​മാ​ന​മാ​യ മ​ഴ സം​സ്ഥാ​ന​ത്ത്​ അ​പൂ​ർ​വ​മാ​ണ്. ഒക്ടോബർ 1 മുതൽ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. തുലാവർഷം തുടങ്ങുന്നതിന് മുമ്പേ തന്നെ, സംസ്ഥാനത്ത് തുലാവർഷ കാലയളവിൽ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം ഇതുവരെ പെയ്തതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. ഒക്ടോബർ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റർ മഴയാണ്. കാസർകോട് ജില്ലയിൽ 344 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റർ മഴ ലഭിച്ചു. കണ്ണൂരിൽ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റർ മഴയും ഇതിനകം പെയ്തു. 

താളംതെറ്റിച്ച് രണ്ട് ന്യൂനമർദ്ദം

പത്തനംതിട്ട ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മഴയുടെ 97 ശതമാനവും പാലക്കാട് 90 ശതമാനവും മലപ്പുറം 86 ശതമാനവും ലഭിച്ചു. തുലാവർഷക്കാലമായ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികമാണ് സംസ്ഥാനത്ത് ഇതിനോടകം പെയ്തുകഴിഞ്ഞത്. തുലാവർഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. അറബിക്കടലിലും ബംഗാൾ ഉൽക്കടലിലും ഒരേസമയം ന്യൂനമർദ്ദം ഉണ്ടായതിനെത്തുടർന്നുള്ള തീവ്രമഴയാണ് കേരളത്തിൽ കനത്ത നാശം വിതയ്ക്കാൻ കാരണമായതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം.