കൈറ്റ് വിക്ടേഴ്‌സില്‍ വെള്ളി  വരെ റഗുലര്‍ ക്ലാസില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 05:16 PM  |  

Last Updated: 19th October 2021 05:16 PM  |   A+A-   |  

kite victers ONLINE CLASS

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായി മഴ പെയ്യുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ 
ബുധന്‍ ( ഒക്ടോബര്‍ 20 ) മുതല്‍ വെള്ളി വരെ കൈറ്റ് വിക്ടേഴ്‌സില്‍ ഫസ്റ്റ് ബെല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളില്‍ ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തില്‍ ആയിരിക്കുമെന്ന് കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് അറിയിച്ചു. 

ഇതേ ക്ലാസുകള്‍ പിന്നീട്  കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിലും ഒരിക്കല്‍ കൂടി ലഭ്യമാക്കും.  ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.