തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വച്ചു പീഡിപ്പിച്ചു; മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ് 

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ  പോക്‌സോ കേസ്
മോന്‍സന്‍ മാവുങ്കൽ, ഫയല്‍ ചിത്രം
മോന്‍സന്‍ മാവുങ്കൽ, ഫയല്‍ ചിത്രം

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ  പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് നടപടി.

 പോക്‌സോ കേസ്

2019ലാണ് സംഭവം. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടില്‍ വച്ചും മറ്റൊരിടത്ത് കൊണ്ടുപോയും പീഡിപ്പിച്ചു എന്നതാണ് കേസ്. അന്ന് പെണ്‍കുട്ടിക്ക് 17 വയസ്സായിരുന്നു പ്രായം. മോന്‍സനെ ഭയന്നാണ് അന്ന് പരാതി നല്‍കാന്‍ മടിച്ചതെന്ന് അമ്മയും മകളും പൊലീസിനോട് പറഞ്ഞു.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനാണ് മോന്‍സന്‍ മാവുങ്കലിനെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്. നിലവില്‍ മോന്‍സനെതിരായ കേസുകള്‍ ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com