മന്ത്രിയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ല ; മിനി ലോറി ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 10:01 AM  |  

Last Updated: 19th October 2021 10:01 AM  |   A+A-   |  

r_bindu

ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

 


തൃശൂര്‍ : മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച്  മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിക്കാത്തതിന്, കയ്പമംഗലം സ്വദേശി ആനന്ദഭവനത്തില്‍ സൂരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തുടരെ ഹോൺ അടിച്ച് മന്ത്രി വാഹനം

ദേശീയപാതയില്‍ ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷന്റെ സര്‍വീസ് റോഡില്‍ വെച്ചായിരുന്നു സംഭവം. എറണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് റോഡിലൂടെ പോയതായിരുന്നു മന്ത്രി. സിഗ്‌നല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ തുടരെ ഹോണ്‍ അടിച്ചിട്ടും മുന്നില്‍ കിടന്ന മിനിലോറി വഴി നല്‍കിയില്ല. 

ഡ്രൈവര്‍ അറസ്റ്റില്‍

പുറത്തിറങ്ങിയ സൂരജ് തുടരെ ഹോണ്‍ മുഴക്കിയതിന് ക്ഷോഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മന്ത്രിവാഹനം കടന്നുപോകാന്‍ അനുവദിക്കാത്തതിനും, പ്രകോപനപരമായി സംസാരിച്ചതിനും പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാളെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.