ദുരിതം വിതച്ച് രാത്രിമഴ, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, ഇന്നും മഴ തുടരും, 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 06:40 AM  |  

Last Updated: 21st October 2021 08:21 AM  |   A+A-   |  

rain in kerala

ഫയല്‍ ചിത്രം


കൊച്ചി: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. 

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും ബുധനാഴ്ച രാത്രിയും വ്യാപക മഴയാണ് ലഭിച്ചത്. പല ഭാ​ഗങ്ങളിലും ഉരുൾപ്പൊട്ടലുമുണ്ടായി. 

സംസ്ഥാനത്ത് ഉരുള്‍പ്പൊട്ടലുകള്‍ തുടരുന്നു

മൂന്നാർ അഞ്ചാംമൈലിൽ മണ്ണിടിച്ചിലുണ്ടായി. മലപ്പുറത്തും പാലക്കാട്ടും ഉരുൾപൊട്ടി. അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും അടച്ചു.  ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടി. മാട്ടുപെട്ടി ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.

കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നു. കല്ലാര്‍, ചിന്നാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. കോട്ടയത്ത് പുലര്‍ച്ചെയും മഴ തുടര്‍ന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. പെരിന്തല്‍മണ്ണയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.