അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും കൃത്രിമം; അച്ഛന്റെ പേര്‍ മാറ്റിനല്‍കി; മാതാപിതാക്കളുടെ മേല്‍വിലാസവും തെറ്റ്

അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ്
അജിത്തും അനുപമയും
അജിത്തും അനുപമയും

തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ്. അച്ഛന്റെ പേര് നല്‍കിയിരിക്കുന്ന സ്ഥാനത്ത് നല്‍കിയിത് യഥാര്‍ഥ പേരല്ല. മാതാപിതാക്കളുടെ മേല്‍വിലാസവും തെറ്റായാണ് നല്‍കിയിരിക്കുന്നത്. 

അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്താന്‍ തികച്ചും ആസൂത്രിതമായി ശ്രമം നടന്നുവെന്ന് വ്യക്തമാക്കന്നതാണ് ജനനസര്‍ട്ടിഫിക്കറ്റിലെ തിരുമറി.  കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. അവിടെനല്‍കിയ വിലാസമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്.

കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത് ജയകുമാര്‍ എന്നാണ്. അമ്മയുടെ സ്ഥാനത്ത് പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 
അതോടൊപ്പം മാതാപിതാക്കളുടെ മേല്‍വിലാസമായി രേഖപ്പെടുത്തിയത് തിരുവനന്തപുരത്തെ മറ്റൊരിടത്തെ മേല്‍വിലാസമാണ്. അജിത്തിന്റെയും അനുപമയുടെ സ്ഥിരമായ മേല്‍വിലാസം പേരൂര്‍ക്കടയാണ്. കുഞ്ഞിന്റെ മേല്‍വിലാസം മറച്ചുവെക്കുന്നതിനായാണ് ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയത്.

അനുപമയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്താന്‍ നേരത്തെ തന്നെ സമ്മതപത്രം നിര്‍ബന്ധിച്ച് ഒപ്പിടിവിച്ച് വാങ്ങിച്ചിരുന്നു. അതിന് ശേഷം കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ നില്‍കി. അവിടെ നിന്ന് ദത്ത്‌നല്‍കിയെന്നാണ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com