എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​നം: ന​വം​ബ​ർ 25 വ​രെ നീ​ട്ടി, രണ്ടാം അലോട്ട്​മെന്റിൽ പ്രവേശനം ഇന്ന്​ അവസാനിക്കും 

മൂ​ന്നാം അ​ലോ​ട്ട്​​മെൻറും ബാ​ക്കി സീ​റ്റു​ക​ളി​ലേ​ക്ക്​ മോ​പ്​ അ​പ്​ കൗ​ൺ​സ​ലി​ങ്ങും ന​ട​ത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന നടപടികൾ ന​വം​ബ​ർ 25 വ​രെ നീ​ട്ടി. നി​ല​വി​ൽ ര​ണ്ട്​ അ​ലോ​ട്ട്​​മെന്റ് പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വേ​ശ​ന​ന​ട​പ​ടി​യി​ൽ മൂ​ന്നാം അ​ലോ​ട്ട്​​മെൻറും ബാ​ക്കി സീ​റ്റു​ക​ളി​ലേ​ക്ക്​ മോ​പ്​ അ​പ്​ കൗ​ൺ​സ​ലി​ങ്ങും ന​ട​ത്തും. നി​ല​വി​ൽ ര​ണ്ടാം അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ത്ഥി​പ്ര​വേ​ശ​നം ഇന്ന് അ​വ​സാ​നി​ക്കും. 

ര​ണ്ട്​ അ​ലോ​ട്ട്​​മെൻറി​ന്​ ശേ​ഷ​വും ഒട്ടേറെ എ​ൻ​ജി​നീ​യ​റി​ങ്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഐഐടി, എൻഐടികൾ ഉ​ൾ​പ്പെ​ടെയുള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ആദ്യ അലോട്മെന്റ് ഒ​ക്​​ടോ​ബ​ർ 27നാണ്. ഇതിനു ശേഷം സീറ്റുകളിൽ ഒഴിവുണ്ടാകാൻ സാധ്യത പരിഗണിച്ചാണ് പ്രവേശന തിയതി നീട്ടിയത്. തു​ട​ർ അ​ലോ​ട്ട്​​മെൻറ്​ ന​ട​പ​ടി​ക​ൾ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ വൈ​കാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കും. ​

ബിടെക് പ്രവേശനം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എഐസിടിഇ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതിനാലാണ് പ്രത്യേകാനുമതി ഹർജി നൽകിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com