ഡാം തുറക്കേണ്ട സാഹചര്യമില്ല; ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2021 06:29 PM  |  

Last Updated: 29th October 2021 06:29 PM  |   A+A-   |  

IDUKKI DAM WATER LEVEL

ഇടുക്കി ഡാം, ഫയല്‍

 

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് റൂൾ കർവായ 2398.32 അടിയിലെത്തിയതോടെയാണ്  ജാ​ഗ്രത പുറപ്പെടുവിച്ചത്. എന്നാൽ ജലനിരപ്പ് താഴ്ന്നതോടെ റെഡ് അലർട്ട് പിൻവലിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഇതുവരെ ഡാമിൽ എത്തിയില്ലെന്നും വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. 

2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റർ വീതം ഉയർത്തി 534 ഘനയടി വെള്ളമാണ് തുറന്നുവിടുക. മൂന്നു വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തമിഴ്‌നാട് തുറക്കുന്നത്. മുല്ലപ്പെരിയാർ തുറക്കുന്നതിലൂടെ ഇടുക്കി ഡാമിൽ ജലനിരപ്പ് 0.25 അടി ഉയരും.