വീടിന് മുന്നിലെ ഓടയിൽ വീണ് 10 വയസുകാരൻ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 31st October 2021 06:59 PM |
Last Updated: 31st October 2021 07:54 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. വീടിന് മുന്നിലെ ഓടയിൽ വീണാണ് കുട്ടി അപകടത്തിൽപ്പെട്ടത്. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്.
അച്ഛൻ പാല്‍ വാങ്ങാൻ പുറത്തിറങ്ങുന്നത് കണ്ട് കുട്ടി പിന്നാലെ ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തെരച്ചിൽ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.