കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട, രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി; സ്ത്രീ അടക്കം ഏഴുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 10:04 AM  |  

Last Updated: 31st October 2021 10:26 AM  |   A+A-   |  

GOLD SMUGGLING CASE

പ്രതീകാത്മക ചിത്രം

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോ സ്വര്‍ണം പിടികൂടി. 
വടകര, പത്തനംതിട്ട, കര്‍ണാടകയിലെ ഭട്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് രാവിലെയാണ് സംഭവം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ്  രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണമിശ്രിതം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആദ്യമായാണ് വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പല രൂപങ്ങളിലാക്കി സ്വര്‍ണമിശ്രിതം കടത്താനാണ് ശ്രമിച്ചത്. സ്ത്രീ ഉള്‍പ്പെടെ ഏഴുപേരെയാണ് കസ്റ്റഡിയിലെടുത്തത്. 

നെടുമ്പാശേരിയില്‍ മിന്നല്‍ പരിശോധന

ഞായറാഴ്ച ആയതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി ഫ്‌ളൈറ്റുകള്‍ നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. ഇവര്‍ ഒരുഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.