തിരുവനന്തപുരം: പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസിലെ നിലവിലെ സ്ഥിതിയില്‍ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി. നവംബര്‍ ഒന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനം.
ഇന്ന് രാവിലെയാണ് തലസ്ഥാനത്തെ റസ്റ്റ് ഹൗസില്‍ മന്ത്രി എത്തിയത്. ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തില്‍ റസ്റ്റ് ഹൗസുകളെ സജ്ജമാക്കണമെന്ന നിര്‍ദേശം നടപ്പിലായോ എന്ന് പരിശോധിക്കാനാണ് മന്ത്രി റസ്റ്റ് ഹൗസില്‍ പരിശോധനക്ക് എത്തിയത്. റസ്റ്റ് ഹൗസുകളുടേയും റൂമുകളുടേയും പരിസരങ്ങളുടേയും വൃത്തി, അടുക്കള സൗകര്യം എന്നിവ വിശദമായി മന്ത്രി നോക്കികണ്ടു. റസ്റ്റ് ഹൗസിലെ സാഹചര്യത്തില്‍ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശം പ്രാവര്‍ത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി അപ്പോള്‍ തന്നെ ബില്‍ഡിംഗ് ചീഫ് എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന
പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാന്‍ പോവുകയാണ്. അതിനു മുന്നോടിയായി ശുചിത്വം ഉറപ്പു വരുത്താന്‍ നേരത്തെ തന്നെ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇവിടുത്തെ കാര്യങ്ങളെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ, നടപടി സ്വീകരിക്കും. ഇങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് ആരെങ്കിലും കരുതിയാല്‍, ഇങ്ങനെ ഒന്നും അല്ല പോകാന്‍ പോകുന്നത്, അത് ഏത് ഉദ്യോഗസ്ഥനായാലും. തെറ്റായ രീതിയില്‍ ചിന്തിക്കുന്നവര്‍ അങ്ങനെ കരുതി സര്‍ക്കാര്‍ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല അതിനെ വച്ചു പൊറുപ്പിക്കുകയും ഇല്ലെന്ന് പരിശോധനയ്ക്ക് ശേഷം മന്ത്രി മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates