ഇനി പോക്കറ്റിലും കൊണ്ടുനടക്കാം; എടിഎം കാർഡിന്റെ വലുപ്പം മാത്രം; സ്‌മാർട്ട്‌ റേഷൻ കാർഡുകൾ നാളെ മുതൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 08:06 AM  |  

Last Updated: 31st October 2021 08:06 AM  |   A+A-   |  

Smart ration cards from tomorrow

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പുസ്തകരൂപത്തിലുള്ള റേഷൻകാർഡ് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ട് ഓർത്ത് വിഷമിക്കേണ്ട. എടിഎം കാർഡ് വലുപ്പത്തിലുള്ള സ്‌മാർട്ട്‌ റേഷൻ കാർഡുകൾ വരുന്നു. സ്‌മാർട്ട്‌ റേഷൻ കാർഡുകളുടെ  സംസ്ഥാനതല വിതരണ ഉദ്‌ഘാടനം നാളെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 

പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡിന്‌ പകരം പോക്കറ്റിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ്‌ നേട്ടം. സർക്കാർ കാർഡുമായി ബന്ധിപ്പിച്ച്‌ ഏർപ്പെടുത്തുന്ന മറ്റ്‌ സേവനങ്ങൾക്കും സ്‌മാർട്ട്‌ റേഷൻ കാർഡുകൾ ഉപയോഗിക്കാം.

പുസ്‌തക രൂപത്തിലുള്ളവയ്‌ക്കു പകരം അപേക്ഷകന്‌ സ്വയം പ്രിന്റെടുത്ത്‌ ഉപയോഗിക്കാവുന്ന ഇ-റേഷൻ കാർഡുകൾക്ക്‌  സർക്കാർ നേരത്തേ രൂപം നൽകിയിരുന്നു. ഇത്‌ പരിഷ്‌കരിച്ചാണ്‌ സ്‌മാർട്ട്‌ റേഷൻ കാർഡാക്കിയത്‌.