മാര്‍ച്ച് 31 വരെ 1,72ലക്ഷം പേര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിച്ചു; ജിആര്‍ അനില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 07:33 PM |
Last Updated: 01st April 2022 07:33 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവര്‍ക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദേശം നല്‍കി. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം മാര്‍ച്ച് 31 വരെ 1,72,312 പേര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിച്ചതായും മന്ത്രി പറഞ്ഞു.
തിരിച്ചേല്‍പ്പിച്ചവയില്‍ 14,701 എ.എ.വൈ(മഞ്ഞ) കാര്‍ഡുകളും 90,798 പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുകളും 66,813 എന്‍.പി.എസ്.(നീല) കാര്‍ഡുകളുമാണുള്ളത്. ഇവയില്‍ നിന്ന് 1,53,444 കാര്‍ഡുകള്‍ അര്‍ഹരെ കണ്ടെത്തി നല്‍കി. ഇതില്‍ 17,263 എ.എ.വൈ കാര്‍ഡുകളും 1,35,941 പി.എച്ച്.എച്ച്. കാര്‍ഡുകളും 240 എന്‍.പി.എസ്. കാര്‍ഡുകളുമുണ്ട്. ഈ സര്‍ക്കാര്‍ 1,54,506 പുതിയ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു.
മാര്‍ച്ചില്‍ സംസ്ഥാനത്ത് 82.02 ശതമാനം റേഷന്‍ വിതരണം ചെയ്തു. ഫെബ്രുവരിയിലേതിനേക്കാള്‍ രണ്ടു ശതമാനം അധികമാണിതെന്നും മന്ത്രി പറഞ്ഞു.