'ഹിന്ദുവാണെ‌ന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട അവസ്ഥ'; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവം ഉപേക്ഷിച്ച് നർത്തകിമാർ; മന്‍സിയയ്ക്ക് ഐക്യദാ‍‍ർഢ്യം

ന‍ർത്തകിമാരായ ദേവിക സജീവനും, അഞ്ജു അരവിന്ദുമാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് 
അഞ്ജു അരവിന്ദ്, ദേവിക സജീവൻ, മൻസിയ/ ഫേയ്സ്ബുക്ക്
അഞ്ജു അരവിന്ദ്, ദേവിക സജീവൻ, മൻസിയ/ ഫേയ്സ്ബുക്ക്
Updated on
1 min read

തൃശൂർ; കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' പങ്കെടുക്കില്ലെന്ന് അറിയിച്ച് നർത്തകിമാർ. നൃത്തോല്‍സവത്തില്‍' പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട നര്‍ത്തകി മന്‍സിയയ്ക്ക് ഐക്യദാ‍‍ർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നർത്തകിമാരുടെ തീരുമാനം. ന‍ർത്തകിമാരായ ദേവിക സജീവനും, അഞ്ജു അരവിന്ദുമാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടു നിൽക്കാനാണ് രണ്ട് പേരുടേയും തീരുമാനം. ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്. 

തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചു കൊണ്ടായിരുന്നു അഞ്ജുവിന്റെ കുറിപ്പ്. ഹിന്ദുവാണെന്ന് എഴുതി ഒപ്പുവച്ചുകൊടുക്കേണ്ട അവസ്ഥയിലാണെന്നും കഴിഞ്ഞ വർഷം ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അഞ്ജു പറയുന്നു. 21ാം തിയതി നടത്താനിരുന്ന പരിപാടിയിവൽ നിന്നാണ് പിൻവാങ്ങിയത്. കാരണം വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് അഞ്ജു തീരുമാനം അറിയിച്ചത്. 

അഞ്ജുവിന്റെ കുറിപ്പിൽ നിന്ന്

21ാം തിയതി കൂടൽമാണിക്യ ക്ഷേത്രത്തിൽ നടത്താനിരുന്ന പരിപാടിയിൽ നിന്ന് പിന്മാറുകയാണ്. 
ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താൻ എനിക്ക് പലകാരണങ്ങൾ ഉണ്ട്.
*കൂടൽമാണിക്യം കമ്മിറ്റിയുടെ നിബന്ധനകളിൽ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാൻ പാടില്ല എന്ന 'പുരാതനമായ' നിയമം ഉണ്ടെന്നിരിക്കെ മൻസിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉൾപ്പെടെ മറ്റ് details വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.
*പ്രോഗ്രാം കൺഫോം ചെയ്യാൻ പോയ എന്റെ സുഹൃത്തിനോട് 'ഞാൻ ഹിന്ദു ആണ്' എന്ന് (എന്റെ ഫോം ഉൾപ്പെടെ) എഴുതി ഒപ്പിടാൻ പ്രേരിപ്പിച്ചത്.
*'സമർപ്പണ' കലാപരിപാടിയിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാൽ ഈ നിബന്ധനകൾ ഒന്നും കഴിഞ്ഞ വർഷങ്ങളിലെ നൃത്തോത്സവങ്ങളിൽ ഉണ്ടായിരുന്നും ഇല്ല.
കൂടാതെ പ്രമുഖ കലാകാർ ഉൾപ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം 'അവരുടേതായ' കാരണങ്ങൾ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാൻ സാധിച്ചത്.
കഴിഞ്ഞ വർഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളർന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോൾ പക്കമേളക്കാർക്ക് ഉള്ള പ്രതിഫലം പോലും സംഘാടകർ നൽകില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാൻ ആഗ്രഹിച്ചതും അതിനായി പ്രായത്നിച്ചതും. എന്നാൽ നിബന്ധനകൾ വെച്ച് വെച്ച്, ഞാൻ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തിൽ വരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്.
ഒരു കലാകാരി എന്ന നിലയിൽ, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂർണ്ണ ബോധ്യത്താൽ, കല അവതരിപ്പിക്കാൻ 'ഹിന്ദുവാണ്' എന്ന് എഴുതി സമ്മതിച്ചു ആ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് സാധിക്കില്ല.
 Therefore I BOYCOTT this opportunity.
അഞ്ജു അരവിന്ദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com