ജനശതാബ്ദി ഉള്‍പ്പെടെ 11 ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 09:59 PM  |  

Last Updated: 02nd April 2022 09:59 PM  |   A+A-   |  

jan_shatabdi

ജനശതാബ്ദി എക്‌സ്പ്രസ്/ഫയല്‍

 

തിരുവനന്തപുരം: 11 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു. നാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായ സാഹചര്യത്തില്‍ സെക്ഷനുകളിലെ വേഗനിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ട്രെയിനുകളുടെ റണ്ണിങ് സമയം കുറയ്ക്കുന്നതിനാണ് സ്റ്റേഷനുകളും സെക്ഷനുകളും അടിസ്ഥാന പ്പെടുത്തിയുള്ള പുതിയ സമയക്രമം. ദക്ഷിണ റെയില്‍വേയില്‍ 17 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. ഇതില്‍ 11 ട്രെയിനുകള്‍ക്കാണ് കേരളത്തിലെ സ്റ്റേഷനുകളില്‍ സമയമാറ്റമുള്ളത്.


സമയം മാറ്റിയ ട്രെയിനുകള്‍, സ്റ്റേഷന്‍, എത്തിച്ചേരല്‍ ക്രമത്തില്‍


16603 മംഗളൂരു-തിരുവനന്തപുരം മാവേലി: (ഏപ്രില്‍ 14 മുതല്‍ )തൃശൂര്‍- രാത്രി 12.22, ആലുവ- 01.13, എറണാകുളം -പുലര്‍ച്ച 02.00,ചേര്‍ത്തല-02.36, ആലപ്പുഴ- 02.55, ഹരിപ്പാട് -03.24 

16128 ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍: (ഏപ്രില്‍ 14 മുതല്‍ ) ഗുരുവായൂര്‍-രാത്രി 11.20, തൃശൂര്‍- 11.44 , ഇരിഞ്ഞാലക്കുട -12.07, ചാലക്കുടി-12.14, അങ്കമാലി- 12.29, ആലുവ-12.40,എറണാകുളം ടൗണ്‍-01.01, എറണാകുളം ജങ്ഷന്‍- 01.15, ആലപ്പുഴ- പുലര്‍ച്ച 02.17, കായംകുളം - 03.03,കൊല്ലം- 03.42, തിരുവനന്തപുരം സെന്‍ട്രല്‍- രാവിലെ 05.15, നെയ്യാറ്റിന്‍കര 05.42.

16350 നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്: (ഏപ്രില്‍ 14 മുതല്‍) ഷൊര്‍ണൂര്‍-രാത്രി 10.50, തൃശൂര്‍-11.53, എറണാകുളം ടൗണ്‍ -1.10.

16723 ചെന്നൈ എഗ്മോര്‍ -കൊല്ലം അനന്തപുരി എക്‌സ്പ്രസ്: (ഏപ്രില്‍ 14 മുതല്‍) പാറശ്ശാല- രാവിലെ 09.53, നെയ്യാറ്റിന്‍കര -10.06, തിരുവനന്തപുരം -10.35,വര്‍ക്കല-11.18, കൊല്ലം -12.10.

12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി : (ഏപ്രില്‍ 14 മുതല്‍) തൃശൂര്‍-രാവിലെ 08.18, എറണാകുളം ടൗണ്‍- 09.32

18189 ടാറ്റ നഗര്‍- എറണാകുളം ജങ്ഷന്‍ ബൈവീക്ക്‌ലി എക്‌സ്പ്രസ് (ഏപ്രില്‍ 14 മുതല്‍): തൃശൂര്‍ -രാത്രി 12.12, ആലുവ- 01.03, എറണാകുളം- 01.55

20923 തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്: (ഏപ്രില്‍ 14 മുതല്‍) -തിരുവനന്തപുരം- രാവിലെ 11.00, കായംകുളം-ഉച്ചക്ക് 12.48.

16343 തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ്: (ഏപ്രില്‍ 14 മുതല്‍)- ഒറ്റപ്പാലം-പുലര്‍ച്ച 02.59, പാലക്കാട് ജങ്ഷന്‍ -03.40, പാലക്കാട് ടൗണ്‍ -04.13.

20931 കൊച്ചുവേളി-ഇന്‍ഡോര്‍ എക്‌സ്പ്രസ് :(ഏപ്രില്‍ 15 മുതല്‍)- കൊല്ലം-ഉച്ചക്ക് 12.15 കായംകുളം- 12.48, ആലപ്പുഴ- 1.25.

20909 കൊച്ചുവേളി - പോര്‍ബന്ദര്‍ വീക്ക്‌ലി എക്‌സ്പ്രസ്: (ഏപ്രില്‍ 17 മുതല്‍)- കൊല്ലം -ഉച്ചക്ക് 12.15, കായംകുളം- 12.48, ആലപ്പുഴ- 1.25.

19577 തിരുനെല്‍വേലി - ജാംനഗര്‍ ബൈവീക്ക്‌ലി എക്‌സ്പ്രസ്: (ഏപ്രില്‍ 18 മുതല്‍)- പാറശ്ശാല-രാവിലെ 10.02, തിരുവനന്തപുരം- 11.00, കൊല്ലം- ഉച്ച 12.15, കായംകുളം - 12.48, ആലപ്പുഴ-1.25.