കൊച്ചി: തുണിക്കടയിൽ നിന്ന് വിളിച്ചിറക്കി ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. കോട്ടയം സ്വദേശി സജ്‌നയ്ക്കാണ് കുത്തേറ്റത്. ഭർത്താവ് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ സജ്‌ന പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. കുടുംബവഴക്കാണ് കാരണമെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക