'ആ പണം ഞാന്‍ അടയ്ക്കാം'; വിവാദ ജപ്തിയില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് എംഎല്‍എ, ബാങ്കിനു കത്തു നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 02:00 PM  |  

Last Updated: 04th April 2022 02:00 PM  |   A+A-   |  

mathew_kuzhalnadan

അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിക്കുന്ന എംഎല്‍എ/വീഡിയോ ദൃശ്യം

 

മുവാറ്റുപുഴ: അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കുടുംബം അടയ്ക്കാനുള്ള 1,75,000 രൂപ താന്‍ അടയ്ക്കാമെന്ന് വ്യക്തമാക്കി എംഎഎല്‍എ ബാങ്കിനു കത്തു നല്‍കി.

കുഞ്ഞുങ്ങളെ പുറത്താക്കി വീട് ജപ്തി ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കുഴല്‍നാടനും നാട്ടുകാരും ചേര്‍ന്ന് പൂട്ട് പൊളിച്ചിരുന്നു. ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെയാണ് അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. 

വായ്പയെടുത്തത് ഒരു ലക്ഷം രൂപ

പായിപ്ര പഞ്ചായത്തില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഒരു ലക്ഷം രൂപയാണ് അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തത്. എന്നാല്‍ അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍. വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു നിന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പൊലീസ് തടഞ്ഞു. എന്നാല്‍ എംഎല്‍എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ബെന്‍സ് കമ്പനി ചോദിച്ചിട്ടും കൊടുക്കാതെ സൂക്ഷിച്ചു; ഉത്രാടം തിരുനാളിന്റെ കാര്‍ ഇനി യൂസഫലിക്ക് സ്വന്തം

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍
JOIN
സമകാലിക മലയാളം വാട്ടസ്ആപ്പ് ഗ്രൂപ്പ്