ഓട്ടോ മിനിമം ചാർജ് ദൂരം വർധിപ്പിക്കില്ല; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 07:20 AM |
Last Updated: 05th April 2022 07:20 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ഓട്ടോ മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ഗതാഗത വകുപ്പ്. ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം പിൻവലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കി. ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാൻസ്പോർട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി നടത്തുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്
രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും പുതിയ ഓട്ടോ ചാർജ്. കിലോമീറ്റർ നിരക്ക് 12 രൂപയിൽ നിന്ന് 15 രൂപയായി ഉയർത്തും. ഇതോടൊപ്പം ടാക്സി നിരക്കും വർദ്ധിപ്പിക്കും. 1500 സി സിക്ക് താഴെയുള്ള കാറുകളുടെ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. വെയിറ്റിംഗ് ചാർജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു.
ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതിയ നിരക്ക് വർധന ഇതുവരെ നിലവിൽ വന്നിട്ടില്ല. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഈ ആഴ്ച പുറത്തിറങ്ങിയാൽ മാത്രമേ വർധനവ് പ്രാബല്യത്തിലാകു.
ഈ വാര്‍ത്ത കൂടി വായിക്കൂ: ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ; ഇടിമിന്നല്‍ മുന്നറിയിപ്പ്