എസ് ജയചന്ദ്രന്‍ നായരുടെ മുഖപ്രസംഗങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 04:25 PM |
Last Updated: 05th April 2022 04:28 PM | A+A A- |

എസ് ജയചന്ദ്രന്‍ നായരുടെ മുഖപ്രസംഗങ്ങള്‍ പുസ്തക രൂപത്തില്‍
കൊച്ചി: സമകാലിക മലയാളം വാരിക പത്രാധിപര്‍ ആയിരുന്ന എസ് ജയചന്ദ്രന്‍ നായര്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ പുറത്തിറക്കി. പുസ്തക പ്രസാധക സംഘമാണ്, മലയാളത്തിന്റെ മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഒരു പതിറ്റാണ്ടിലേറെക്കാലം മലയാളം വാരികയില്‍ വന്ന മുഖപ്രസംഗങ്ങളാണ് മുന്നൂറ്റി അന്‍പതിലേറെ പുറങ്ങളിലായി സമാഹരിച്ചിട്ടുള്ളത്. അതതു കാലത്തെ രാഷ്ട്രീയ, സാമൂഹ്യ സംഭവ വികാസങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍ ചരിത്ര പ്രാധാന്യമുള്ള കുറിപ്പുകളാണിവ.
ആഴ്ചപ്പതിപ്പിന്റെ ഔദ്യോഗിക സമീപനത്തിലും നയങ്ങളിലും നിന്നു മാറി നടക്കുകയും, കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ തടവറയിലിടാതെ സ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണവായുവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കൊണ്ടുതന്നെ ഈ കുറിപ്പുകളെ മുഖപ്രസംഗങ്ങള്‍ എന്ന് താന്‍ വിശേഷിപ്പിക്കുന്നില്ലെന്ന് ആമുഖത്തില്‍ ജയചന്ദ്രന്‍ നായര്‍ പറയുന്നു. ഇകെ നായനാരും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും വിഎസ് അച്യുതാനന്ദനും കേരളം ഭരിച്ച കാലത്ത് പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു ഈ മുഖപ്രസംഗങ്ങള്‍ക്കെന്നാണ് അവതാരികയില്‍ സജി ജെയിംസ് വിശേഷിപ്പിക്കുന്നത്.
1997 മെയ് പതിനാറിന് ഇറങ്ങിയ ആദ്യ ലക്കത്തില്‍, വയോധികനായ പ്രേംജിയുടെ ജീവിത ദൈന്യം വരച്ചുകാട്ടിക്കൊണ്ടാണ്, സംസ്‌കാരമില്ലായ്മ എന്ന തലക്കെട്ടില്‍ ജയചന്ദ്രന്‍ നായര്‍ എഴുതുന്നത്. ടിപി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ന്നുവന്ന നൈതികതാ നഷ്ടത്തിന്റെ ആശങ്കകളാണ്, അവസാനത്തെ മുഖപ്രസംഗത്തിലെ വിഷയം. ജീവിതത്തെ വിശുദ്ധമാക്കുന്നത് നൈതികതയാണ്, അതു നഷ്ടമായാല്‍ കൈമോശം വരുന്നത് നമ്മുടെ ജീവിത വിശുദ്ധിക്കായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
പുസ്തകം ലഭിക്കാന്‍ 9809644000
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ