ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വേനൽ അവധി: ഏപ്രിൽ 3 മുതൽ മേയ് 31 വരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 09:15 AM |
Last Updated: 05th April 2022 09:15 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ മധ്യവേനലവധി ഏപ്രിൽ 3 മുതൽ തുടങ്ങും. സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്‌കൂൾ വർഷത്തെ മധ്യവേനലവധി 2022 ഏപ്രിൽ 3 മുതൽ മേയ് 31 വരെയായി പുനഃക്രമീകരിച്ചു. വേനൽ അവധിക്കു ശേഷം ജൂൺ ഒന്നിനു തന്നെ സ്‌കൂളുകൾ തുറക്കും.
ഈ മാസം 23ന് തുടങ്ങിയ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ രണ്ടിന് അവസാനിക്കും.
മാർച്ച് 30ന് തുടങ്ങിയ പ്ലസ് ടു പരീക്ഷകളും മാർച്ച് 31ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷകളും തുടരുകയാണ്. എസ്എസ്എൽസി പരീക്ഷകൾ ഏപ്രിൽ 29 വരെയാണ് നടക്കുക. പ്ലസ് ടു പരീക്ഷകളും വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും ഏപ്രിൽ 22 വരെ നടക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ: കേരള എഞ്ചിനിയറിങ് മെഡിക്കൽ: അപേക്ഷ നാളെ മുതൽ, ന്യൂനപക്ഷമെന്ന് തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റും ഇനി രേഖ