മാസ്‌കും സാമൂഹിക അകലവും തുടരും; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 07:14 PM  |  

Last Updated: 07th April 2022 07:53 PM  |   A+A-   |  

covid cases in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല. കേന്ദ്ര നിര്‍ദേശപ്രകാരം രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ നിയമം പ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്.

ഈ വാര്‍ത്ത വായിക്കാം

കുരുക്കാകുമോ ഡിജിറ്റല്‍ തെളിവുകള്‍?; കാവ്യമാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ