മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് പഴയ വിലയില്‍ മണ്ണെണ്ണ;  ഈ മാസം 15 വരെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 08:30 AM  |  

Last Updated: 07th April 2022 08:30 AM  |   A+A-   |  

Kerosene price

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ബാക്കിയുള്ള മണ്ണെണ്ണ ശേഖരം അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്) വിഭാഗക്കാര്‍ക്ക് 53 രൂപയെന്ന പഴയ നിരക്കില്‍ നല്‍കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 15 വരെ മണ്ണെണ്ണ വാങ്ങാവുന്നതാണ്. 

അതിനിടെ സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി ഇന്ന് യോഗം വിളിച്ചു. മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ സിവില്‍ സപ്ലൈസ് എംഡി സഞ്ജീവ് കുമാര്‍ പട്‌ജോഷിയും പങ്കെടുക്കും. 

മണ്ണെണ്ണ വെട്ടിക്കുറച്ചതും വിലവര്‍ധനയും ഏറെ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും മന്ത്രി ജി ആര്‍ അനില്‍ വിശദീകരിച്ചു. 2019-20 ല്‍ 13,908 കിലോ ലിറ്ററായിരുന്നു. പുതിയ സാമ്പത്തിക വര്‍ഷം ഇത് 3288 ലിറ്ററായി കുറച്ചിരിക്കുകയാണ്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ