കൂത്തുപറമ്പില്‍ 50കാരന്‍ ഇടിമിന്നലേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 07:17 PM  |  

Last Updated: 08th April 2022 07:17 PM  |   A+A-   |  

lightning

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കൂത്തുപറമ്പ് കൈതേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്.

തിരുവനന്തപുരം പോത്തന്‍കോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരു വീട്ടമ്മയ്ക്കുമാണ് മിന്നലേറ്റത്. വീട്ടമ്മയെ എസ് യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാർത്ത വായിക്കാം

പോത്തന്‍കോട് ഒന്‍പത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും വീട്ടമ്മയ്ക്കും മിന്നലേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ