കുഴിമിന്നൽ, അമിട്ട്, മാലപ്പടക്കം എല്ലാം പൊട്ടിക്കാം; തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 12:53 PM  |  

Last Updated: 08th April 2022 12:53 PM  |   A+A-   |  

thrissur pooram

ഫയൽ ചിത്രം

 

തൃശൂർ: തൃശൂർ പൂരത്തിലെ വെടിക്കെട്ടിന് അനുമതി. വെടിക്കെട്ടിന് കേന്ദ്ര ഏജൻസിയായ 'പെസോ'യാണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നൽകിയിട്ടുണ്ട്. 

മെയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട്. മെയ് എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോ​ഗത്തിൽ തീരുമാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വ‍ർഷം പൂര പ്രേമികള്‍ക്ക് പൂര നഗരിയിൽ പ്രവേശനം ഉണ്ടാകും.

ഈ വാർത്ത വായിക്കാം

ഇടുക്കിയില്‍ വിമാനം ഇറങ്ങിയില്ല; റണ്‍വേയുടെ നീളക്കുറവ് വില്ലനായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ