'പിണറായി സര്‍ക്കാര്‍ പറഞ്ഞത് ചെയ്യും'; സിപിഎമ്മിനെ ഭയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല: കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 09:10 PM  |  

Last Updated: 10th April 2022 09:10 PM  |   A+A-   |  

kodieyri-pinarayi

പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുംകണ്ണൂര്‍:  സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ ഭിന്നതയില്ലെന്ന് സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു ഘടകങ്ങളും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പിണറായി സര്‍ക്കാര്‍ പറഞ്ഞത് ചെയ്യും. സംസ്ഥാനത്ത് ഗതാഗത സൗകര്യം വര്‍ധിപ്പിക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി നല്‍കുന്നവര്‍ക്കൊപ്പം സര്‍ക്കാരും പാര്‍ട്ടിയുമുണ്ടാകും. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ ഉണ്ടാവും. സില്‍വര്‍ ലൈനിനെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു. സില്‍വര്‍ ലൈന്‍ സ്വകാര്യമേഖലയിലായിരുന്നെങ്കില്‍ വിമര്‍ശകരെല്ലാം അനുകൂലിക്കുമായിരുന്നു. പദ്ധതിക്ക് കോണ്‍ഗ്രസില്‍നിന്നുതന്നെയുള്ള പിന്തുണയ്ക്ക് തെളിവാണ് കെ വി തോമസിന്റെ വാക്കുകള്‍.'- കോടിയേരി പറഞ്ഞു.

'മത നിരപേക്ഷതയ്ക്കായി നിലകൊള്ളുന്ന പാര്‍ട്ടി സിപിഎമ്മാണെന്ന് ജനം തിരിച്ചറിഞ്ഞു. സിപിഎമ്മിനെ ഭയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല. ശത്രു വര്‍ഗം സംഘടിതമായി സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി രണ്ട് തട്ടിലാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. കേരളവും ബംഗാളും രണ്ട് തട്ടിലാണെന്ന് പറഞ്ഞു. എവിടെ രണ്ട് തട്ട്?  സിപിഎമ്മില്‍ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മില്‍ ഭിന്നതയില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഞങ്ങള്‍ക്കെതിരെ ഇനിയും മാധ്യമങ്ങള്‍ എഴുതണം. അതിനനുസരിച്ച് ഞങ്ങള്‍ വളരും.' - കോടിയേരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം കണ്ണൂരിനെ ആവേശത്തിലാഴ്ത്തി സിപിഎം; വമ്പന്‍ റെഡ് വോളന്റിയര്‍ മാര്‍ച്ച് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ