കുടുംബാംഗങ്ങളുമായി സംസാരിച്ചു തുടങ്ങി; നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2022 05:56 PM |
Last Updated: 12th April 2022 05:56 PM | A+A A- |

ശ്രീനിവാസന്‍, ഫയല്‍ ചിത്രം
കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. കുടുംബാംഗങ്ങളുമായി സംസാരിച്ച് തുടങ്ങിയതായും വെന്റിലേറ്റര്‍ നീക്കം ചെയ്തതായും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. മാര്‍ച്ച് 31ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. അതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം തിരികെ പഴയ ആരോഗ്യാവസ്ഥയിലേക്ക് വരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
233 രൂപ വിലയുള്ള മുളകിന് 75; അരി 25, പഞ്ചസാരയ്ക്ക് 22; കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ വന്‍ വിലക്കുറവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ