ചക്കയെച്ചൊല്ലി വഴക്ക്; യുവാവ് വീടിന് തീയിട്ടു; മക്കളുടെ പുസ്തകങ്ങളും ഹാള്‍ടിക്കറ്റും കത്തിനശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 07:02 AM  |  

Last Updated: 12th April 2022 07:02 AM  |   A+A-   |  

jackfruit

പ്രതീകാത്മക ചിത്രം

 

തൃശ്ശൂര്‍: ചക്കയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് വീടിന് തീയിട്ടു. മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46) നെ പൊലീസ് അറസ്റ്റ് ചെയ്തു.  

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സജേഷിന്റെ അച്ഛന്‍ ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. ശ്രീധരന്‍ മകളുടെ വീട്ടില്‍നിന്ന്  ചക്ക കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്. വഴക്കിനെത്തുടര്‍ന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോയി. ഇതിന് പിന്നാലെ സജേഷ് വീടിന് തീയിടുകയായിരുന്നു.

വീടിനു തീയിട്ട കാര്യം അയല്‍വാസികളാണ് ശ്രീധരനെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷിന്റെ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ പത്താംക്ലാസിലും ഒരാള്‍ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

ഇന്നും കനത്ത മഴ, ഇടിമിന്നൽ; 4 ജില്ലകളിൽ യെല്ലോ അലർട്ട്, കടല്‍ക്ഷോഭത്തിനും സാധ്യത 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ