സഹകരണ എക്സ്പോ നാളെ മുതൽ; 340 ജൈവ ഉൽപ്പന്നങ്ങൾ, ആധുനിക സേവനങ്ങളും 

 ‘സഹകരണ എക്‌സ്‌പോ 2022’ പ്രദർശന വിപണന മേളയ്‌ക്ക്‌ തിങ്കളാഴ്‌ച എറണാകുളത്ത്‌ തുടക്കമാകും
വി എൻ വാസവൻ/ ഫെയ്സ്ബുക്ക് ചിത്രം
വി എൻ വാസവൻ/ ഫെയ്സ്ബുക്ക് ചിത്രം

കൊച്ചി:  ‘സഹകരണ എക്‌സ്‌പോ 2022’ പ്രദർശന വിപണന മേളയ്‌ക്ക്‌ തിങ്കളാഴ്‌ച എറണാകുളത്ത്‌ തുടക്കമാകും.  മറൈൻഡ്രൈവിൽ രാത്രി ഏഴിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.  

സഹകരണ മേഖലയുടെ വളർച്ച വ്യക്തമാക്കുന്നതോടൊപ്പം പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടാനുള്ള തയ്യാറെടുപ്പിന്റെ നേർചിത്രംകൂടിയാകും എട്ടുദിവസത്തെ മേളയെന്ന്‌ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേളയിൽ സഹകരണ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന 340 ജൈവ ഉൽപ്പന്നങ്ങൾക്കൊപ്പം ആധുനിക സേവനങ്ങളുടെ സ്‌റ്റാളുകളുമുണ്ടാകും.  

60,000 ചതുരശ്രയടിയിൽ തീർത്ത എക്‌സ്‌പോയിൽ 210 പവലിയനിലായാണ്‌ പ്രദർശനം. കേരള ബാങ്ക്‌, ഊരാളുങ്കൽ ലേബർ സൊസൈറ്റി, മിൽമ, മത്സ്യഫെഡ്, റെയ്ഡ്‌കോ, റബ്‌കോ, കൺസ്യൂമർഫെഡ്, കേരഫെഡ് എന്നിവയ്ക്കുപുറമെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഉൽപ്പാദക സഹകരണ സ്ഥാപനങ്ങൾ, യുവജന –- വനിതാ സഹകരണ സംഘങ്ങൾ എന്നിവയും മേളയിലുണ്ട്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com