നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് ഹാജരാക്കും, എഡിജിപി വിശദീകരണം നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 07:21 AM  |  

Last Updated: 18th April 2022 07:21 AM  |   A+A-   |  

dileep1055003_(1)

ഫയല്‍ ചിത്രം


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി ഏപ്രിൽ 15ന് അവസാനിച്ചു. മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ നൽകിയെന്ന പരാതിയിൽ എഡിജിപി ഇന്ന് കോടതിയിൽ വിശദീകരണം നൽകും. 

മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഏപ്രിൽ 15ന് പൂർത്തിയാക്കാനാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹർജി തീർപ്പാക്കിയായിരുന്നു ഇത്. 

എന്നാൽ അന്വേഷണത്തിന് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ഇത്. സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതിയുടെ പരിഗണനയിലുള്ള കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.  അതിനിടയിൽ അന്വേഷണത്തിൻറെ ഭാഗമായി ഹാക്കർ സായ് ശങ്കറിനോട് ഇന്ന് രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.  

ഈ വാർത്ത വായിക്കാം

പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്ത സംഭവം: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ