കൈയിലിരുന്ന പടക്കംപൊട്ടി; യുവാവിന്റെ കൈപ്പത്തി തകർന്നു, തലയ്ക്കും ഗുരുതരപരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 08:03 AM  |  

Last Updated: 18th April 2022 08:03 AM  |   A+A-   |  

firecrackers

ഫയല്‍ ചിത്രം

 

കൊല്ലം: ഈസ്റ്റർ പാതിരാകുർബാന ചടങ്ങുകൾക്കിടെ കൈയിലിരുന്ന പടക്കംപൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പെരുങ്ങാലം ഷാനു ഭവനിൽ റോബർട്ടിനാണ് (21) പരിക്കേറ്റത്.

ശനിയാഴ്ച പെരുങ്ങാലം സ്വർഗാരോഹിതമാതാ പള്ളിയിൽ പാതിരാകുർബാന ചടങ്ങുകൾക്കിടെ രാത്രി 11.30-നായിരുന്നു അപകടമുണ്ടായത്. ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകാത്മകദൃശ്യം അവതരിപ്പിക്കുന്നതിനിടെ റോബർട്ടിന്റെ കൈയിലിരുന്ന പടക്കം പൊട്ടുകയായിരുന്നു. അപകടത്തിൽ ഒരു കൈപ്പത്തി പൂർണമായും തകർന്നു. തലയ്ക്കും ഗുരുതരപരിക്കുണ്ട്. 

യുവാവിനെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത വായിക്കാം

തൃശൂരും എറണാകുളത്തും ട്രാക്ക് അറ്റകുറ്റപ്പണി‌; ഇന്നുമുതൽ മെയ് 1 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ