കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 01:08 PM  |  

Last Updated: 18th April 2022 01:51 PM  |   A+A-   |  

KOZHIKODE DEATH

വേദിക

 

കോഴിക്കോട്: മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് സംഭവം. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊടുങ്ങല്ലൂര്‍ ബൈപാസില്‍ വീണ്ടും അപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ