അങ്ങോട്ടും ഇങ്ങോട്ടും കൊന്നിട്ട് സര്‍ക്കാരിനെ കുറ്റം പറയുന്നു; മാധ്യമങ്ങളും അതുതന്നെ ഫോക്കസ് ചെയ്യുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th April 2022 10:37 AM |
Last Updated: 18th April 2022 10:37 AM | A+A A- |

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളില്‍ പ്രതികരണവുമായി മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പൊലീസും സര്‍ക്കാരും മാത്രം വിചാരിച്ചാല്‍ വര്‍ഗീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ല. വര്‍ഗീയ ശക്തികള്‍ അജണ്ടവെച്ച് പ്ലാന്‍ ചെയ്തതാണിത്. അവസാനിപ്പിക്കണമെങ്കില്‍ അവര്‍ തന്നെ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദപരമായ ജനകീയ അടിത്തറ രൂപപ്പെടുത്തണം. മാധ്യമങ്ങളും എല്ലാവരും യഥാര്‍ത്ഥത്തില്‍ ഇത്തരം നിലപാടുകളെ അതിശക്തിയായി എതിര്‍ക്കേണ്ടത്. എന്നാല്‍ കിട്ടുന്ന ചാന്‍സ് വെച്ച് ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും പൊലീസിനെയും അക്രമിക്കാനാണ് ശ്രമിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും കൊല്ലുക, കൊന്നവര്‍ തന്നെ ഗവണ്‍മെന്റിന്റെ കുഴപ്പം കൊണ്ടാണ് ഇത് നടക്കുന്നത് എന്ന് പറയുക. അതുതന്നെയാണ് മാധ്യമങ്ങളും ഫോക്കസ് ചെയ്യുന്നത്. ശരിയായ രീതിയില്‍ ഇടപെടണം. ഇതെല്ലാം വര്‍ഗീയ കലാപങ്ങളുണ്ടാക്കാനുള്ള പ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വീഴ്ചയാണെന്ന് ആരോപിച്ച് ബിജെപിയും എസ്ഡിപിയും രംഗത്തുവന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. യോ?ഗത്തില്‍ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. പോപ്പുലര്‍ ഫ്രണ്ട് യോഗത്തതില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ പാലക്കാട് ഇരട്ടക്കൊലപാതകം: ഇന്ന് സർവ്വകക്ഷി യോഗം, ജില്ലയിൽ നിരോധനാജ്ഞ തുടരും
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ