സമയത്തിന് കോവിഡ് കണക്കുകള്‍ പുതുക്കണം; കേരളത്തിന് കത്തയച്ച് കേന്ദ്രം

5 ദിവസത്തെ കണക്കുകള്‍ ഒന്നിച്ചവന്നതാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ 90 ശതമാനം വര്‍ധനവിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് കണക്കുകള്‍ കേരളം പുതുക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പഴയകണക്കുകള്‍ കൂടിചേര്‍ന്നാണ് കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. ഇക്കാര്യമറിയിച്ചാണ് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. 

കേരളം കോവിഡ് കണക്കുകള്‍ പുതുക്കുന്നില്ലെന്നും ഏപ്രില്‍13ന് ശേഷം സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ പുതുക്കിയിട്ടില്ലെന്നാണ് കത്തില്‍ പറയുന്നത്. കേന്ദ്രആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് ലഅഗര്‍വാളാണ് കത്തയച്ചത്

13 ന് ശേഷം 5 ദിവസം കഴിഞ്ഞാണ് കണക്കുകള്‍ പുതുക്കിയത്. ഈ കണക്കുകള്‍ കൂടി രേഖപ്പെടുത്തിയാണ് ഇന്ന് അഖിലേന്ത്യാതലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുതുക്കിയത്. ഇതോടയാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ 90 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതിന് കാരണമായി പറയുന്നത് 5 ദിവസത്തെ കണക്കുകള്‍ ഒന്നിച്ചവന്നതാണ് കാരണമെന്നും കേന്ദ്രം പറയുന്നു. എല്ലാ ദിവസവും കണക്കുകള്‍ പുതുക്കണമെന്നും കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com