സീരിയല്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; പൊലീസ് കൊണ്ടുവന്ന് വെച്ചതെന്ന് ആരോപണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 08:17 AM  |  

Last Updated: 21st April 2022 08:17 AM  |   A+A-   |  

Cannabis seized

പ്രതീകാത്മക ചിത്രം


കാക്കനാട് : ടിവി സീരിയൽ പ്രവർത്തകരുടെ വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ബുധനാഴ്ച കാക്കനാട് അത്താണി ജങ്ഷന് സമീപമാണ് അണിയറ പ്രവർത്തകർ താമസിക്കുന്ന മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.  

ഇവരുടെ വീട്ടിൽ തൃക്കാക്കര സ്റ്റേഷനിലെ രണ്ടു പൊലീസുകാർ മഫ്തിയിൽ എത്തി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ തങ്ങൾ ഉപയോ​ഗിക്കുന്ന കഞ്ചാവ് അല്ല എന്ന നിലപാടാണ് വീട്ടിലുണ്ടായിരുന്നവർ സ്വീകരിച്ചത്. 

തൃക്കാക്കര എസിപി പിവി ബേബി സ്ഥലത്തെത്തി. തങ്ങളുടെ മുറിയിലേക്ക് കയറിവന്ന് പൊലീസുകാർ അവരുടെ കൈവശമുണ്ടായിരുന്ന കഞ്ചാവിന്റെ പൊതി മുറിയിൽ ഇട്ടുവെന്നാണ് സീരിയൽ പ്രവർത്തകരുടെ വാദം. കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതായും സീരിയൽ പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ പൊലീസ്‌ ഇത് നിഷേധിച്ചു. തുടർന്ന്‌ കേസ്‌ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത വായിക്കാം

 

സുഹൃത്ത് നെഞ്ചില്‍ കത്രിക കൊണ്ട് കുത്തി; ഹൃദയത്തില്‍ ആഴത്തില്‍ മുറിവ്; സങ്കീര്‍ണ ശസ്ത്രക്രിയ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ